വരുന്ന തെരഞ്ഞടുപ്പിൽ അമിത് ഷാ ബംഗാളില്‍ നിന്ന് മത്സരിക്കണം; ബിജെപി ബംഗാൾ സംസ്ഥാന അധ്യക്ഷന്‍

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊല്‍ക്കത്തയില്‍ നിന്ന് മത്സരിക്കണമെന്ന് ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഇത് ബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷത്തെ നാടകീയമായി മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി പുരിയില്‍ നിന്ന് മത്സരിക്കുകയാണെങ്കില്‍ എന്ത് കൊണ്ട് അമിത് ഷായ്ക്ക് കൊല്‍ക്കത്തയില്‍ നിന്ന് മത്സരിച്ചുകൂടാ .. മാത്രമല്ല , മോദി വരാണസിയില്‍ നിന്ന് മത്സരിച്ചതോടെ ഉത്തര്‍പ്രദേശിന് എന്ത് സംഭവിച്ചുവെന്ന് ഓര്‍ക്കണമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ഞങ്ങളുടെ സന്ദേശം അധ്യക്ഷൻ അമിത് ഷാ കാര്യമായ പരിഗണനയിലെടുക്കുമെന്നാണ് കരുതുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളിനെ വലിയ പ്രധാന്യത്തോടെയാണ് കാണുന്നത് - ദിലീപ് ഘോഷ് പറഞ്ഞു. അതേ സമയം പ്രധാനമന്ത്രി മോദി പുരിയില്‍ നിന്നോ അമിത് ഷാ കൊല്‍ക്കത്തയില്‍ നിന്നോ ജനവിധി തേടുമെന്നുള്ളത് ഇതുവരെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ബംഗാളില്‍ ഒരു ആവേശമുണ്ടാക്കാനുള്ള ശ്രമമാണ് ദിലീപ് ഘോഷിന്റേതെന്നും ബംഗാളിലെ 42 സീറ്റില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാന്‍ അമിത് ഷായെ വെല്ലുവിളിക്കുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചു.
എന്നാൽ , 42 ല്‍ 22 സീറ്റും ബിജെപി പിടിക്കുമെന്ന് അടുത്തിടെ ബംഗാള്‍ സന്ദര്‍ശിച്ചപ്പോള്‍ അമിത് ഷാ അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിസംബര്‍ ആദ്യ വാരത്തില്‍ ബിജെപി മൂന്ന് രഥയാത്രകളാണ് ബംഗാളില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























