പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കൂട്ടി

ലിറ്ററിന് 1.50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 3.75 പൈസയായിരുന്നു തീരുവ. ബ്രാന്‍ഡഡ് പെട്രോള്‍ ലിറ്ററിന് 2.35 രൂപയില്‍ നിന്ന് 3.85 രൂപയായും അണ്‍ബ്രാന്‍ഡഡ് പെട്രോള്‍ 1.20തില്‍ നിന്ന് 2.70 രൂപയായുമാണ് കൂടിയത്.
രാജ്യാന്തര വിപണിയില്‍ പെട്രോളിന് വില കുറയുകയാണ്. ബ്രന്റ് ക്രൂഡ് ഓയിലിനു ഇന്നു വിപണിയില്‍ 80 ഡോളറാണ് വില. കഴിഞ്ഞ നാലുവര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് വില ഇത്രയും കുറയുന്നത്. ഈ സാഹചര്യത്തിലാണ് എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വില കുറയുന്നതിന്റെ മറവില്‍ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ വന്‍തോതില്‍ വിലകുറയുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് ആനുപാതികമായി രാജ്യത്തെയും വിലകുറയ്ക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. എന്നാല്‍ വിലകുറയ്ക്കുന്നതിന് അനുസരിച്ച് നികുതി വര്‍ധിപ്പിച്ച് പൊതുവിപണിയിലെ വില മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























