മോഡി സര്‍ക്കാര്‍ മിതവ്യയം ശീലിക്കുന്നു

ചെലവു കുറച്ച് ഭരണത്തിന്റെ മോഡി കൂട്ടാന്‍ പ്രധാനമന്ത്രി എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. പദ്ധതിയേതര ചെലവ് 10% കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് മോഡി സര്‍ക്കാര്‍ മിതവ്യയം ശീലിക്കുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി നടത്തുന്ന വിമാനയാത്രകള്‍ ഒന്നാം ക്ലാസിലാകരുത് എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കഴിയുന്നത്ര യാത്രകള്‍ ഒഴിവാക്കി, വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപോയഗിക്കാനാണ് ആവശ്യപ്പെടുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വച്ച് യോഗങ്ങള്‍ നടത്തരുതെന്നും പറഞ്ഞിട്ടുണ്ട്. പുതിയ നിയമനങ്ങള്‍ ഉടനെ നടത്തേണ്ട എന്നാണ് നിര്‍ദേശം. പ്രതിരോധ സേനകള്‍, പാരാമിലിട്ടറി സേനകള്‍ സരുക്ഷാസംഘടനകള്‍ എന്നിവര്‍ക്കാവശ്യമായ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവന്നിട്ടില്ല്. സര്‍ക്കാരിന്റെ പ്രവര്‍ത്തനക്ഷമതയ്ക്ക് കോട്ടമുണ്ടാകാതെ സാമ്പത്തിക അച്ചടക്കം പാലിക്കുക എന്നതാണ് ലക്ഷ്യം.
മോഡി പ്രധാനമന്ത്രിയായ ശേഷം എടുക്കുന്ന ഓരോ തീരുമാനങ്ങളും ലോകം തന്നെ ശ്രദ്ധാപൂര്‍വ്വമാണ് നിരീക്ഷിക്കുന്നത്. ആദ്യ മന്ത്രി സഭയിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെ ഏതു വിധത്തിലുള്ള ഭരണമായിരിക്കും തന്റേതെന്ന സൂചന നല്‍കുന്നതായിരുന്നു. മന്ത്രി സഭയിലേക്ക് തിരഞ്ഞെടുത്ത നേതാക്കളുടെ പ്രായത്തിലുപരി കഴിവും അപ്പര്‍ണമനോഭാവവുമായിരുന്നു മാനദണ്ഡം. ആവശ്യത്തിന് മന്ത്രിമാരുടെ കുറവ് വന്നപ്പോള്‍ മാത്രമാണ് അടുത്ത ഘട്ടം മന്ത്രി സഭ വികസനത്തിനു പോലും അദ്ദേഹം മുതിര്‍ന്നതെന്നത് പ്രശംസനീയം തന്നെയാണ്. എല്ലാ വകുപ്പുകളെയും ഏകോപിച്ചുള്ള ഭരണം ഡല്‍ഹിയില്‍ ഒരു പുതിയ വിപ്ലവത്തിനാണ് നാന്ദി കുറിച്ചത്. പ്രധാന മന്ത്രിയെ പേടി ഉള്ളതു കൊണ്ട് കാര്യക്ഷമമായിത്തന്നെ മറ്റു മന്ത്രിമാര്‍ ഭരണം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണത്തെ വിലയിരുത്താന്‍ അരുണ്‍ ജെയ്റ്റിലിയുടെ ഓഫീസില്‍ പോലും മോഡി ആളുകളെ നിര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതിനോടകം ലോകനേതാക്കളുടെ എല്ലാം തന്നെ പ്രശംസ നേടിയെടുക്കാന്‍ മോഡിക്ക് കഴിഞ്ഞു എന്നത് ഭരണത്തിന് ലഭിച്ച അംഗീകാരങ്ങളാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























