കാമുകിയെ കാണാൻ കള്ളം പറഞ്ഞ് അർദ്ധരാത്രി രാത്രി വീട്ടിൽ നിന്ന് ഇറങ്ങി; പെൺകുട്ടിയുടെ മുറിയിൽ കടന്നുകൂടിയ കാമുകനെ വീട്ടുകാർ ഓടിച്ചിട്ട് പിടിച്ച് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി

അർദ്ധരാത്രി കാമുകിയെ കാണാന്‍ വീട്ടില്‍ എത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ജഹാജര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സുമിത് സിംഗ് എന്ന യുവാവാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.
രാത്രിയില്‍ കള്ളം പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ യുവാവ് ആരുമറിയാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ എത്തിയ സുമിതിനെ വീട്ടുകാര്‍ കാണുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സുമിതിന്റെ അലറിക്കരച്ചില്‍ കേട്ട് സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. സുമിതിന്റെ വീട്ടുകാരുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്‌ത പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























