ജമ്മു കാശ്മീര്‍ നിയന്ത്രണരേഖയിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്റെ ഒളിയാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ജമ്മു കാശ്മീര്‍ നിയന്ത്രണരേഖയിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്റെ ഒളിയാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്‌കാരം ബുധനാഴ്ച സൈനിക ബഹുമതിളോടെ നടക്കും. എറണാകുളം ഉദയംപേരൂര്‍ സ്‌റ്റെല്ലാ മേരീസ് പബ്ലിക് സ്‌കൂളിനു തെക്കുഭാഗം കറുകയില്‍ പരേതനായ മൈക്കിളിന്റെ മകന്‍ ലാന്‍സ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്‍ (34) ആണു വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കൃഷ്ണഘാട്ടി സെക്ടറിലായിരുന്നു ആക്രമണം. കഴിഞ്ഞ മാസം രണ്ടിനാണ് ആന്റണി അവസാനം നാട്ടിലെത്തി മടങ്ങിയത്.
സേവനം മതിയാക്കി 2019 മാര്‍ച്ച് 30ന് നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണു വീരമൃത്യു. 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷം മുന്‍പ് നാട്ടിലേക്ക് മടങ്ങാന്‍ ഇരുന്നതാണെങ്കിലും പിന്നീട് രണ്ട് വര്‍ഷവും കൂടി സേവനത്തില്‍ തുടരുകയായിരുന്നു.
തിങ്കളാഴ്ച രാത്രി പത്തോടെയാണു മരണവാര്‍ത്ത വീട്ടുകാരെ അറിയിച്ചത്. അന്ന ഡയാന ജോസഫാണ് ഭാര്യ. ഏകമകന്‍ എയ്ഡന്‍. ആക്രമണത്തില്‍ ഹവില്‍ദാര്‍ മാരിമുത്തുവിനു ഗുരുതരമായി പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha























