ബ്രാഹ്മണനാണെന്ന് പറഞ്ഞ് എന്നെ ചതിച്ചു... മുതലാളിയുടെ മകനെ പ്രണയിച്ച് വിവാഹം; ഒടുക്കം എട്ടിന്റെ പണി; പരാതിയുമായി യുവതി രംഗത്ത്...

ബ്രാഹ്മണനാണെന്നും കുടുംബപ്പേര് മേത്തയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യശ് ഖമര്‍ എന്ന യുവാവ് ഏക്തയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തിന് ശേഷം യശിന്റെ കുടുംബപ്പേര് ഖമര്‍ ആണെന്ന് ഏക്ത അറിയുന്നത്.
ഏപ്രിലിലാണ് യുവതി എംകോം പഠനം പൂര്‍ത്തിയായത്.ശേഷം ഒരു ഗ്യാസ് ഏജന്‍സിയില്‍ മാസം 5000 രൂപ ശമ്ബളത്തില്‍ അകൗണ്ടന്റായി ജോലി ചെയ്യാന്‍ തുടങ്ങി. ജ്യോത്സന മേത്ത എന്നയാളായിരുന്നു സ്ഥാപനത്തിന്റെ ഉടമ. കുറച്ച് മാസങ്ങള്‍ക്കുശേഷം ജ്യോത്സന മേത്തയുടെ മകന്‍ യശുമായി താന്‍ അടുപ്പത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വിവാഹത്തിനുശേഷം ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് അവിചാരിതമായ യശിന്റെ കുടുംബപ്പേര് ഖമര്‍ ആണെന്ന് അറിയുന്നത്. ശേഷമാണു പോലീസില്‍ യുവതി പരാതി നല്‍കിയത്.
ഗുജറാത്തിലെ മെഹ്സാനയില്‍ ബെക്രാജി താലൂക്കിലെ ആദിവാഡ സ്വദേശിയായ ഏക്ത പട്ടേല്‍ (23) ആണ് ഭര്‍ത്താവിനെതിരെ വിശ്വാസ വഞ്ചനാകുറ്റത്തിന് പരാതി നല്‍കിയത്. സംഭവം മനസിലായതോടെ യുവതി ഭര്‍ത്താവിനെതിരെ വഞ്ചനകുറ്റത്തിന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha























