മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നത് പെണ്‍കുട്ടിയുടെ അമ്മ

15 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഹരിയാന ഹന്‍സിയിലാണ് കേസിന് ആസ്പദമായ സംഭവം. അറസ്റ്റിലായവരില്‍ പെണ്‍കുട്ടിയുടെ അമ്മയും ഉള്‍പ്പെടുന്നു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഇതിനായി ഇവര്‍ പണവും നല്‍കി.
വീട്ടുജോലികള്‍ ചെയ്തുനല്‍കുന്ന സ്ത്രീയാണ് അമ്മ. ഒരു വിവാഹത്തില്‍ പങ്കെടുക്കാനെന്ന പേരിലാണ് കുട്ടിയുടെ അമ്മ മകളെ കൂട്ടി ജഗദീഷ് കോളനിയിലെത്തിയത്. ഇവിടെ നിന്നും അജയ് എന്നയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഇവിടെ കൂട്ടാളികളും എത്തിയ ശേഷമാണ് അക്രമം നടന്നത്. ഇതിന് ശേഷം പെണ്‍കുട്ടിയെ വീട്ടില്‍ തിരികെ എത്തിക്കുകയായിരുന്നു. അടുത്ത ദിവസം വീട്ടിലെത്തിയ അജയ് ഇരയുടെ അമ്മയ്ക്ക് 1000 രൂപ നല്‍കിയെന്നും ഇവര്‍ വ്യക്തമാക്കി. പീഡനത്തിന് ഇരയായി ഗര്‍ഭം ധരിച്ചതോടെയാണ് ഇര ബന്ധുവിനോട് സംഭവങ്ങള്‍ വിവരിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്നും കണ്ടെത്തി.
https://www.facebook.com/Malayalivartha























