ഐ.എസ്.ആര്‍.ഒയുടെ അത്യാധുനിക വാര്‍ത്താവിനിമ ഉപഗ്രഹമായ ജിസാറ്റ് 29ന്റെ വിക്ഷേപണം ഇന്ന്

ഐ.എസ്.ആര്‍.ഒയുടെ അത്യാധുനിക വാര്‍ത്താവിനിമ ഉപഗ്രഹമായ ജിസാറ്റ് 29ന്റെ വിക്ഷേപണം ബുധനാഴ്ച വൈകീട്ട് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് ജി.എസ്.എല്‍.വിമാര്‍ക്ക് 3 ആയിരിക്കും വൈകീട്ട് അഞ്ചുമണിയോടെ ജിസാറ്റുമായി കുതിച്ചുയരുക.അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്.
ജി.എസ്.എല്‍.വിമാര്‍ക്ക് 3ന്റെ രണ്ടാമത്തെ ഭാരമേറിയ വിക്ഷേപണമാണിത്. 3,423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 29ന് പത്തുവര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണുള്ളത്. കശ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജിസാറ്റ്29 സഹായകമാകും. മാര്‍ച്ചിലെ ജിസാറ്റ് 6എയുടെ വിക്ഷേപണം പരാജയമായിരുന്നു.
https://www.facebook.com/Malayalivartha























