ജമ്മുകശ്മീരില്‍ പാകിസ്താന്റെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ജമ്മുകശ്മീരില്‍ പാകിസ്താന്റെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി. കൊച്ചിയില്‍ നിന്ന് ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് മൂന്ന് മണി വരെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഇരിങ്ങാലക്കുട എംപറര്‍ ഇമ്മാനുവല്‍ സെമിത്തേരിയിലേക്ക് കൊണ്ടു പോകും. ആറ് മണിയോടെയാണ് സംസ്‌ക്കാരം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി സെക്ടറില്‍ വച്ച് ആന്റണിക്ക് വെടിയേറ്റത്. പൂഞ്ചിലെ സൈനികാശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
https://www.facebook.com/Malayalivartha























