ഛത്തീസ്ഗഡിലെ ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ ആറ് ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ ആറ് ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിലുള്‍പ്പെട്ട സ്ഥലമാണ് ബിജാപൂര്‍. ഇംപ്രൊവൈസ് എക്‌സ്‌പ്ലൊസീവ് ഡിവൈസാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. പരിക്കേറ്റ ജവാന്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാവോയിസ്റ്റ് ഭീഷണിക്കിടെ നടന്ന ഛത്തീസ്ഗഡ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. നവംബര്‍ 20നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് വോട്ടെണ്ണും.
"
https://www.facebook.com/Malayalivartha























