ഭർത്താവിന്റെ മദ്യപാനവും ഉപദ്രവവും സഹിക്കാനാകാതെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി... ഭാര്യയെ തിരിച്ചുകൊണ്ടുവരാനല്ല ശ്രമങ്ങൾ പാളിയപ്പോൾ ഭർത്താവിന്റെ ക്രൂരതയിൽ പൊലിഞ്ഞത് മൂന്ന് പെണ്‍മക്കളുടെ ഉയിര്; ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ക്രൂരമായ കൊലപാതകത്തിന് ശേഷം കത്തിച്ചു

മൂന്നിനും പതിനൊന്നിനും മധ്യേ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ മൂന്നു പേരും സംഭവസ്ഥലത്തുവച്ചു മരണത്തിന് കീഴടങ്ങി. കുട്ടികളുടെ പിതാവായ ചേദമിലാല്‍ എന്ന ചിദ്ദു കുഷ്‌വാഹയെ പോലീസ് അറസ്റ്റു ചെയ്തു. അജ്ഞലി (1), രാധിക (ഏഴ്), വിശാഖ(മൂന്ന്) എന്നിവരാണ് കൊല്ലപ്പെട്ടത്. ചേദമിലാല്‍ മദ്യപിച്ചെത്തി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഭാര്യ മറ്റു രണ്ട് പെണ്‍മക്കളേയും കൂട്ടി ദീപാവലിയുടെ തലേന്ന് മഖ്യപ്രദേശിലെ ദത്തിയ ജില്ലയിലുള്ള മാതാപിതാക്കളുടെ പക്കലേക്ക് പോയിരുന്നു. മുറി അകത്തുനിന്ന് പൂട്ടിയ ശേഷം പെണ്‍മക്കളെ കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസികളുടെ വീടുകള്‍ക്കും തീയിടാന്‍ ശ്രമിച്ചു. അയല്‍ക്കാര്‍ ചേര്‍ന്ന് ചേദമിലാലിനെ പിടിച്ചുകെട്ടി പോലീസിന് കൈമാറുകയായിരുന്ന. ചേദമിലാല്‍ കുറ്റം സമ്മതിച്ചായും എസ്.പി പറയുന്നു.
ഭാര്യയെ തിരിച്ചുകൊണ്ടുവരാന്‍ ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഭാര്യയുടെ ബന്ധുക്കളുമായി വഴക്കിടേണ്ടിവന്നു. മദ്യപിച്ച് എത്തി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിന്റെ ദേഷ്യം ഗൃഹനാഥന്‍ തീര്‍ത്തത് ഒന്നുമറിയാത്ത പെണ്‍മക്കളോട്. മൂന്നു പെണ്‍മക്കളെയും ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം തീയിട്ടുകൊന്നു.
ഗ്യാസ് തുറന്നുവിട്ട് തീയിടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ലളിത്പുര്‍ ജില്ലയിലെ വീര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഭാര്യയുടെ വീട്ടില്‍ ചെന്ന ചേദമിലാലിനെ ബന്ധുക്കള്‍ തിരിച്ചയക്കുകയും ചെയ്തു. അപമാനിതനായി എന്ന തോന്നലില്‍ തിരിച്ചുപോന്ന ചേദമിലാല്‍ ഭാര്യയെ തിരിച്ചുവീട്ടില്‍ എത്തിക്കാന്‍ വേണ്ടി പെണ്‍മക്കളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ലളിത്പുര്‍ എസ്.പി ഒ.പി സിംഗ് പറഞ്ഞു. തിങ്കളാഴ്ച രാത്രി മുഴുവന്‍ ചേദമിലാല്‍ മദ്യപിക്കുകയായിരുന്നുവെന്ന് അയാളുടെ അമ്മ പറയുന്നു. പുലര്‍ച്ചെ നാലു മണിയോടെ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി.
https://www.facebook.com/Malayalivartha























