ശാരദ ചിട്ടി തട്ടിപ്പ് കേസ് : തൃണമൂല്‍ എം.പി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് എം.പി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കോല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ കഴിയുന്ന ഘോഷ് ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഘോഷിനെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുനാല്‍ ഘോഷ് ഇതിനു മുമ്പും ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ശാരദ ഗ്രൂപ്പിന്റെ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കുനാല്‍ ഘോഷ് ആയിരുന്നു. തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് ഘോഷ് അറസ്റ്റിലായത്.
ശാരദാ ചിട്ടിതട്ടിപ്പു കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു ഘോഷിനെ എംപി സ്ഥാനത്തു നിന്നു സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ശാരദാ ചിട്ടിതട്ടിപ്പു കേസില്‍ സിബിഐ അന്വേഷണം വഴി തെറ്റുന്നുവെന്നായിരുന്നു ഘോഷിന്റെ ആരോപണം. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പിടിപാടുള്ള പല പ്രമുഖരെയും ഇതുവരെയും സിബിഐ അറസ്റ്റു ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 72 മണിക്കൂറിനുള്ളില്‍ അവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഘോഷിന്റെ ഭീഷണി.
പശ്ചിമ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ശാഖകളുള്ള ശാരദ ചിട്ടി ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്. ലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം നിക്ഷേപകരില്‍ നിന്ന് അനേകം കോടികളാണ് നിക്ഷേപമായി കമ്പനി സ്വീകരിച്ചിരുന്നത്. കമ്പനിയെ വിശ്വസിച്ച് നല്‍കിയ സമ്പാദ്യം നഷ്ടമായതോടെ ബംഗാളിലും അസാമിലും ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ചില നിക്ഷേപകര്‍ ജീവനൊടുക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























