മഅദനിയുടെ വിചാരണ നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം, ജാമ്യം നീട്ടി

ബംഗളൂരൂ സ്‌ഫോടന കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ കഴിയുന്ന മഅദനയുടെ വിചാരണ നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വിചാരണ പൂര്‍ത്തിയാവുന്നത് വരെ മഅദനിയുടെ ജാമ്യം കോടതി നീട്ടി നല്‍കിയിട്ടുമുണ്ട്. കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം തള്ളിയ കോടതി, വിചാരണ കഴിയുന്നത് വരെ ബംഗളൂരൂവില്‍ തുടരാനും നിര്‍ദ്ദേശിച്ചു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുകയായിരുന്നു കോടതി.
മഅദനി സാക്ഷികളെ സ്വാധീനിക്കുന്നെന്ന് ആരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. നേത്രചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മഅദനിയുടെ ഹര്‍ജിക്ക് എതിരെയാണ് ഉന്നയിച്ചിരിക്കുന്നത്.
മഅ്ദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ കേടതിയെ അറിയിച്ചു. രോഗമില്ലാതെയാണ് മഅദനി ആശുപത്രിയില്‍ തുടരുകയാണ്. മഅദനി സാക്ഷികളെ സ്വാധീനിക്കുന്നെന്നും ഇതിനായി രാഷ്ട്രീയ, മതസ്വാധീനം ഉപയോഗിക്കുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ കൂറുമാറിയ സാക്ഷികളുടെ പട്ടികയും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
അപ്പപ്പോഴുള്ളവാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























