മുലയൂട്ടുന്നതിനിടെ കുരങ്ങന്‍ തട്ടിയെടുത്ത കുഞ്ഞിന്റെ ചോരയില്‍ കുളിച്ച മൃതദേഹം കണ്ടെത്തി

അമ്മ മൂലയൂട്ടിക്കൊണ്ടിരിക്കേ അമ്മയുടെ മടിയില്‍ നിന്നും നവജാതശിശുവിനെ കുരങ്ങന്‍ തട്ടിയെടുത്തു. ആഗ്രയിലാണ് 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്തുകൊണ്ടുപോയത്.
നാട്ടുകാരുടെ തിരച്ചിലിനൊടുവില്‍ മറ്റൊരു വീടിന്റെ ടെറസിന് മുകളില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിന്റെ മൃതശരീരം കണ്ടെടുത്തു.
കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കുട്ടി മരിച്ചിട്ടില്ലെന്ന് പറഞ്ഞ ബന്ധുക്കള്‍ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി.
ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും നേരത്തെ കുരങ്ങന്മാരുടെ ആക്രമണങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. പലരും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നേരിട്ട് പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഹനുമാന്‍ സ്തുതി ചൊല്ലിയാല്‍ കുരങ്ങന്‍ ആക്രമിക്കില്ല എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്.
https://www.facebook.com/Malayalivartha























