റയില്‍വേ പരിഷ്‌കരണത്തിനുള്ള കേന്ദ്ര ചുമതല ഇ.ശ്രീധരന്, മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ഇന്ത്യന്‍ റയില്‍വേയെ പരിഷ്‌കരിക്കുന്നതിനായുള്ള പ്രത്യേക സമിതിയുടെ സ്വതന്ത്ര ചുമതല ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്. പരിഷ്‌കരണ നടപടികളെകുറിച്ചുള്ള റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനുള്ള ഉത്തരവ് കേന്ദ്ര റയില്‍വേ മന്ത്രാലയം പുറത്തിറക്കി. പൂര്‍ണ സ്വാതന്ത്രത്തോടെയാണ് ശ്രീധരനെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ടെന്‍ഡറില്‍ അടക്കം സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാം.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) മുന്‍ ചെയര്‍മാനായിരുന്ന ഇ. ശ്രീധരന്‍ ഇപ്പോള്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ (കെ.എം.ആര്‍.എല്‍) മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ്. കൂടാതെ കേരള സര്‍ക്കാരിന്റെ അടിസ്ഥാന വികസന പരിപാടികളുടെ ഉപദേശകനുമാണ്. ശ്രീധരന്റെ നേതൃത്വത്തിലാണ് കൊങ്കണ്‍ റെയില്‍പാതയും ഡല്‍ഹി മെട്രോ റെയിലും യാഥാര്‍ഥ്യമായത്.
കോല്‍ക്കത്ത മെട്രോയുടെ രൂപകല്‍പ്പന, പാമ്പന്‍ പാലത്തിന്റെ പുനര്‍നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീധരന്‍ മേല്‍നോട്ടം വഹിച്ചു. പത്മശ്രീ, പത്മഭൂഷണ്‍, ഫ്രഞ്ച് സര്‍ക്കാരിന്റെ നൈറ്റ് ഓഫ് ലീജയണ്‍ ഓണര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ശ്രീധരന്‍ പാലക്കാട് സ്വദേശിയാണ്.
സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെയല്ലെന്നും പറഞ്ഞ സമയത്തിനു മുന്‍പ് അതു പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും തെളിയിച്ചുകൊടുത്തയാളാണ് ശ്രീധരന്.
അപ്പപ്പോഴുള്ളവാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























