കാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ദക്ഷിണ കാശ്മീരിലെ ഗുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ചെന്നിഗാം ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്.
പ്രദേശത്ത് ഭീകരര്‍ ഗ്രാമത്തില്‍ പ്രവേശിച്ചുട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് സൈന്യം തിരച്ചില്‍ നടത്തിയിരുന്നു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം മനസിലാക്കിയതോടെ സൈന്യം വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് പറഞ്ഞു. ഇവിടെ നിന്ന് ഭീകരരുടെ ആയുധങ്ങളും മറ്റു സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ളവാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























