വനിതാഫാഷന്‍ ഡിസൈനറും വീട്ടു ജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍, സംശയാസ്പദമായി മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍

ഡല്‍ഹിയിലെ വസന്ത് കുഞ്ജില്‍ ഫാഷന്‍ ഡിസൈനറെയും വീട്ടുവേലക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫാഷന്‍ ഡിസൈനറായ മാല ലഖാനി (53)യേയും വീട്ടുജോലിക്കാരന്‍ ബഹാദൂറി(50)നെയുമാണ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്്. ഇതുമായി ബന്ധപ്പെട്ട് സംശയം തോന്നിയ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാലയുടെ മൃതദേഹം കിടപ്പു മുറിയിലും വീട്ടുജോലിക്കാരന്റേത് അടുക്കളയിലുമാണ് ഉണ്ടായിരുന്നത്. മാലയുടെ ദേഹത്ത് പരിക്കേറ്റതിന്റെ ഏഴ് അടയാളങ്ങളുണ്ട്.
സംശയാസ്പദമായി പിടികൂടിയ മൂന്നു പേരും മാലക്ക് വേണ്ടി ജോലി ചെയ്തിരുന്നവരാണ്. മോഷണ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുപേരുടെയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.
https://www.facebook.com/Malayalivartha























