നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അന്ത്യശാസനം നല്‍കിയിട്ടും അവഗണിച്ചു; മധ്യപ്രദേശില്‍ 53 വിമത സ്ഥാനാര്‍ഥികളെ ബിജെപി പുറത്താക്കി

മധ്യപ്രദേശില്‍ 53 വിമത സ്ഥാനാര്‍ഥികളെ ബിജെപി പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരരംഗത്തുള്ളവരെയാണു പുറത്താക്കിയത്. ഇവര്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അന്ത്യശാസനം നല്‍കിയിട്ടും അവഗണിച്ചതിനെ തുടര്‍ന്നാണു നടപടിയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
മുന്‍ മന്ത്രിമാരായ രാംകൃഷ്ണ കുസ്മാരിയ, കെ.എല്‍.അഗര്‍വാള്‍, മൂന്നു മുന്‍ എംഎല്‍എമാര്‍, മുന്‍ മേയര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് നടപടി. ബുധനാഴ്ച വൈകുന്നേരം മൂന്നിനുള്ളില്‍ പത്രിക പിന്‍വലിക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു. ധനമന്ത്രിയായ ജയന്ത് മല്ലയ്യയ്ക്കെതിരെ ദാമോഹ് മണ്ഡലത്തില്‍ കുസ്മാരിയ മത്സരിക്കുന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
നേരത്തെ, മുന്‍ എംഎല്‍എ സേവ്യര്‍ മേദ ഉള്‍പ്പെടെ 12 റിബലുകളെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയിരുന്നു. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha























