പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ 30കാരി മരിച്ചു

ഇക്കാലത്ത് പ്രസവം ഒരു സംഭവം തന്നെയാണ്. രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ പ്രസവിക്കാന്‍ ഇന്നത്തെക്കാലത്ത് സ്ത്രീകള്‍ ആഗ്രഹിക്കാറെയില്ല. അപ്പോള്‍ 13 പ്രാവശ്യം പ്രസവിച്ച ഒരു യുവതിയുടെ അവസ്ഥ എന്താകും. അതും 30 വയസിനുള്ളില്‍. രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ സ്വദേശിയായ ശാരദാ മീണ എന്ന യുവതിയാണ് പതിമൂന്നാം തവണ പ്രസവിച്ചപ്പോള്‍ മരിച്ചത്.
ഇവരെ നവംബര്‍ ഒന്നിനാണ് മസാന സബ്ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. ശാരദ അഞ്ചാം തീയതി ഒരു ആണ്‍കുട്ടിക്ക് ജന്‍മം നല്‍കി. പ്രസവത്തെ തുടര്‍ന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായതിനാല്‍ വിദഗ്ധ ചികിത്സക്കായി ഉദയ്പൂരിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തുടര്‍ച്ചയായ പതിമൂന്നാമത്തെ പ്രസവമാണെന്ന വിവരം ശാരദയുടെ ഭര്‍ത്താവ് ആശുപത്രി ജീവനക്കാരില്‍ നിന്ന് മറച്ചുവച്ചിരുന്നു.
ആശുപത്രിയില്‍ നല്‍കിയ രേഖകളില്‍ തെറ്റായ വിവരമാണ് നല്‍കിയിരുന്നത്. യുവതിയുടെ മരണ ശേഷം നടന്ന വിശദമായ അന്വേഷണത്തിലാണ് ഇവര്‍ 13 പ്രാവശ്യം പ്രസവിച്ച വിവരം പുറത്തു വന്നതത്. സംഭവത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ ഒന്‍പത് കുട്ടികള്‍ മാത്രമെ ജീവിച്ചിരിപ്പുള്ളൂ. ആറ് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് ഇപ്പോഴുള്ളത്.
പ്രസവത്തെക്കുറിച്ചും ആരോഗ്യപരിപാലനത്തെ കുറിച്ചുമുളള യാഥാര്‍ഥ്യങ്ങള്‍ അറിയാത്തവര്‍ ഇപ്പോഴും നിരവധിയുണ്ടെന്നാണ് ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായുള്ള പ്രസവം ആരോഗ്യത്തെ തകര്‍ക്കും എന്ന സാമാന്യ അറിവുപോലുമില്ലാത്തവരാണോ നമ്മുടെ ജനത. പ്രസവത്തെത്തുടര്‍ന്ന് ആ പെണ്‍കുട്ടി മരിച്ചതുകൊണ്ടുമാത്രം വിവരം പുറത്തറിഞ്ഞു. പുറത്തറിയാത്ത എത്രയോ സംഭവങ്ങള്‍ നടക്കുന്നുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























