പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മായ ലഖാനിയും സഹായിയും കൊല്ലപ്പെട്ടു; സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മായ ലഖാനിയും സഹായിയും കൊല്ലപ്പെട്ടു. സംഭവത്തില്‍ മായയുടെ സ്ഥാപനത്തിലെ ജീവനക്കാരന് അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.തെക്കന്‍ ഡല്‍ഹിയിലുള്ള വസന്ത്കുഞ്ചിലെ വീട്ടില്‍ വ്യാഴാഴ്ച രാവിലെയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
53 വയസുകാരിയായ ഫാഷന്‍ ഡിസൈനറുടെ മൃതദേഹം കിടപ്പുമുറിയിലും സഹായിയുടേതു ലിവിങ് റൂമിലുമാണു കണ്ടെത്തിയത്. ഇരുവരും കത്തിക്കുത്തേറ്റാണ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗ്രീന്‍പാര്‍ക്ക് മേഖലയില്‍ മായ നടത്തിയിരുന്ന ബോട്ടീക്കില്‍ തയ്യില്ക്കാരനായി ജോലി ചെയ്തിരുന്ന രാഹുല്‍ അന്‍വര്‍ ഇയാളുടെ ബന്ധുക്കളായ റഹ്മത്, വാസിം എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
https://www.facebook.com/Malayalivartha