ഉത്തര്‍പ്രദേശിൽ കുരങ്ങുകളുടെ ആക്രമണത്തില്‍ യുവതി മരിച്ചു
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ആഗ്രയിലെ കഗാറൂവില് വീടിനു പുറത്ത് ഇറങ്ങിയപ്പോഴാണ് യുവതിയെ കുരങ്ങുകള്‍ ആക്രമിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഭൂരാന് ദേവിയാണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ആഗ്രയില്‍ കുരങ്ങന്മാര് 12 ദിവസം പ്രായമുള്ള കുട്ടിയെ അമ്മയുടെ കൈയില്‍നിന്നും തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് അയല്‍വാസിയുടെ വീടിനുമുകളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം ജങ്ങള്ക്കുനേരെയുള്ള കുരങ്ങന്മാരുടെ ആക്രമണങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരികയാണ്. കുരങ്ങുകളുടെ ആക്രമണത്തെ ഭയന്ന് വീടിനു പുറത്തേയ്ക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha