പാചകവാതക സബ്‌സിഡി നാളെ മുതല്‍ ബാങ്ക് വഴി

കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ പാചക വാതക സബ്‌സിഡി നാളെ മുതല്‍ ബാങ്ക് വഴിയാക്കും. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ടും ഇല്ലാത്തവര്‍ക്ക് ഫെബ്രുവരി 15വരെ മാത്രമേ ഇനി സബ്‌സിഡി നിരക്കില്‍ പാചകവാതകം കിട്ടൂ.
നാളെ മുതല്‍ പാചകവാത സിലണ്ടറിന് നല്‍കേണ്ടത് 905രൂപ 50 പൈസയാണ്. ഇതില്‍ 462രൂപ സബ്‌സിഡിയായി തിരിച്ചുനല്‍കും. ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൌണ്ടിലായിരിക്കും സബ്‌സിഡി പണം കിട്ടുക. അല്ലാത്തവര്‍ക്ക്, അവര്‍ ഗ്യാസ് ഏജന്‍സി വഴി നല്‍കുന്ന ബാങ്ക് അക്കൌണ്ട് വഴി സബ്‌സിഡി കിട്ടും. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം എന്ന ഈ പദ്ധതിയില്‍ ഇനിയും ചേരാത്തവര്‍ക്ക് ആറുമാസം സമയം കൂടി അനുവദിച്ചിട്ടുണ്ട്.
ഇതില്‍ ആദ്യത്തെ മൂന്നുമാസം സബ്‌സിഡി നിരക്കില്‍ തന്നെ സിലിണ്ടര്‍ കിട്ടും. അതായത് 443രൂപ 50പൈസക്ക്. തുടര്‍ന്ന് ആധാര്‍ നമ്പറും അതുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൌണ്ടും ഇല്ലെങ്കില്‍ സബ്‌സിഡി തിരിച്ചുകിട്ടില്ല. സിലിണ്ടറൊന്നിന് 905രൂപ 50 പൈസ തന്നെ ഈടാക്കും. എന്നാല്‍ 6 മാസത്തെ സമയപരിധിയായ മെയ് 15 നകം പദ്ധതിയില്‍ ചേര്‍ന്നാല്‍ സബ്‌സിഡി കുടിശിക ബാങ്ക് അക്കൗണ്ട് വഴി കിട്ടും
കേരളത്തില്‍ 75,19, 733 പേരാണ് ഇതുവരെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ട് വഴി ബന്ധിപ്പിച്ചിട്ടുള്ളത്.11 സംസ്ഥാനങ്ങളിലായി 2.33 കോടി ഉപഭോക്താക്കള്‍ പദ്ധതിക്ക് കീഴില്‍ വരുമെന്നാണ് കണക്കാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ബാങ്ക് വഴി പാചകവാതക സബ്‌സിഡി നല്‍കിത്തുടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























