ഫേസ്ബുക്ക് വഴി പ്രണയിച്ച ഇന്ത്യന്‍ കാമുകനെ കാണാന്‍ എത്തിയ ശ്രീലങ്കക്കാരിയുടെ വിസ തീര്‍ന്നപ്പോള്‍ പിരിയാനാവാതെ ഇരുവരും തീവണ്ടിക്ക് മുന്നില്‍ ചാടി, 55 കാരന്‍ മരിച്ചു 41 കാരിക്ക് പരിക്ക്

വീണ്ടും ഫേസ്ബുക്ക് പ്രണയദുരന്തം. ഫേസ്ബുക്ക് വഴി പ്രണയിച്ച വിദേശവനിതയെ വേര്‍പിരിയാനാകാതെ ഇന്ത്യന്‍ കാമുകനും ശ്രീലങ്കന്‍ യുവതിയും തീവണ്ടിക്ക് മുന്നില്‍ ചാടി. 41-കാരിയും ഭര്‍ത്തൃമതിയുമായ ശ്രീലങ്കക്കാരിയാണ് കഥയിലെ നായിക. നായകന്‍ പൊള്ളാച്ചി സ്വദേശി 55-കാരന്‍ ധര്‍മ്മലിംഗവും. ഫേസ്ബുക്ക് കാമുകനെ കാണാനായി എത്തിയ ശ്രീലങ്കക്കാരി വിസാ കാലാവധി പൂര്‍ത്തിയായി നാട്ടിലേക്ക് മടങ്ങാനുള്ള ദിവസത്തിന് തൊട്ടുമുമ്പ് വേര്‍പിരിയാനാകാതെ ഇരുവരും ട്രെയിന് മുന്നില്‍ ചാടുകയായിരുന്നു.
ഒരു വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തില്‍ ആകുകയും ചെയ്ത ഇരുവരും കഴിഞ്ഞ സെപ്തംബറില്‍ ശ്രീലങ്കക്കാരി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നതോടെ കണ്ടുമുട്ടിയിരുന്നു. പിന്നീട് ധര്‍മ്മലിംഗവും യുവതിയും വിവിധ ഇടങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും പല സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഒടുവില്‍ നവംബര്‍ 15-ന് യുവതിയുടെ വിസാ കാലാവധി തീര്‍ന്നു. യുവതിക്ക് നാട്ടിലേക്ക് മടങ്ങിപ്പോകേണ്ട അവസ്ഥയുമായി. പരസ്പരം പിരിയാനാകാതെ ഇരുവരും ചേര്‍ന്ന് എടുത്ത തീരുമാനം ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 യോടെ പൊള്ളാച്ചിയില്‍ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിന് മുന്നില്‍ ഇരുവരും ചാടുകയായിരുന്നു.
പൊള്ളാച്ചി ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തിന് സമീപം സ്വകാര്യ സ്‌കൂളിനോട് ചേര്‍ന്ന് റെയില്‍വേ പാളത്തില്‍ ഇവരെ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ ധര്‍മ്മലിംഗം മരിച്ചതായും സ്ത്രീയ്ക്ക് ചെറിയ പരിക്കേറ്റതായും കണ്ടെത്തി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രണയകഥയും ആത്മഹത്യാശ്രമവും പുറത്തുവന്നത്. ശ്രീലങ്കയിലെ ഖണ്ഡി സ്വദേശിനിയാണ് യുവതി. മൂന്നു മക്കളുടെ പിതാവാണ് ധര്‍മ്മലിംഗം.
https://www.facebook.com/Malayalivartha























