മൂന്ന് കാമുകിമാരെ സന്തോഷിപ്പിക്കാനുള്ള പണം കണ്ടെത്തുന്നതിനായി ഓട്ടോ ഡ്രൈവറുടെ പേഴ്‌സ് മോഷ്ടിച്ചോടിയ യുവാവ് പിടിയില്‍

വ്യാഴാഴ്ച തെക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ യാത്രക്കാരെയും കാത്ത് നില്‍ക്കുകയായിരുന്ന ഓട്ടോ ഡ്രൈവറുടെ പക്കല്‍ നിന്ന് ഒരു യുവാവ് പേഴ്‌സ് പിടിച്ച് പറിച്ചുകൊണ്ട് ഓടി.
ഓട്ടോ ഡ്രൈവറായ രാഹുല്‍ തന്റെ പക്കലുള്ള പണം എണ്ണിതിട്ടപ്പെടുത്താനായി പേഴ്‌സ് പുറത്തെടുത്തപ്പോള്‍ സമീപത്തുണ്ടായിരുന്ന രോഹന്‍ പേഴ്‌സും തട്ടിപ്പറിച്ച് ഓടുകയായിരുന്നു.
പേഴ്‌സ് നഷ്ടമായ ഓട്ടോ ഡ്രൈവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് പിന്തുടര്‍ന്ന് ഗോവിന്ദ്പുരി സ്വദേശിയായ രോഹനെ (21) പിടികൂടുകയായിരുന്നു. പൊലീസ് പിടികൂടിയ ഇയാളില്‍ നിന്ന് 1,900 രൂപയടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.
മൂന്ന് കാമുകിമാരുള്ള ഇയാള്‍ ഇവരെ സല്‍ക്കരിക്കുന്നതിനായാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതിനു മുമ്പും ഇയാളെ നാല് കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























