ജമ്മു കാശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 47 ബ്ലോക്കുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ജമ്മു കാശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 47 ബ്ലോക്കുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 47 ബ്ലോക്കുകളില്‍ 21 ബ്ലോക്കുകള്‍ ജമ്മു മേഖലയിലാണ്. 16 ബ്ലോക്കുകള്‍ കാഷ്മീര്‍ താഴ്‌വരയിലുമാണ്. പത്ത് ബ്ലോക്കുകള്‍ ലഡാക്ക് മേഖലയിലാണ്. ഒന്‍പത് ഘട്ടമായാണ് കാഷ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.
നവംബര്‍ 17ന് ആരംഭിച്ച് ഡിസംബര്‍ 11ന് അവസാനിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. നവംബര്‍ 17, 20, 24, 27, 29 തീയതികളിലും ഡിസംബര്‍ ഒന്ന്, നാല്, എട്ട്, പതിനൊന്ന് തീയതികളിലുമായാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ്.
"
https://www.facebook.com/Malayalivartha























