ഡല്‍ഹി തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി(ആപ്) നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ തവണത്തേതു പോലെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് അഷുതോഷ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 22 പേര്‍ ഉള്‍പ്പെട്ട ആദ്യ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കെജ്‌രിവാളിന്റെ പേര് ഇല്ലാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അഷുതോഷ് ഇക്കാര്യം വ്യക്തമാക്കിയത്. \'അരവിന്ദ് കെജ്‌രിവാള്‍ മറ്റെങ്ങോട്ടും പോകുന്നില്ല. ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്നും അദ്ദേഹം മത്സരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടും\' അഷുതോഷ് പറഞ്ഞു.
സോംനാഥ് ഭാരതി അടക്കം നാല് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് ആപ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത്. പതിനൊന്ന് സിറ്റിങ്ങ് എം.എല്‍.എമാരും പട്ടികയില്‍ ഇടംനേടിയിരുന്നു. കെജിരിവാള്‍ തിരഞ്ഞെടുപ്പില്‍ നിന്നും ഒളിച്ചോടുകയാണെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസും ബിജെപിയും അക്ഷേപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























