ഭര്ത്താക്കന്മാര് ജീവിച്ചിരിക്കെ വനിതകള്‍ക്ക് വിധവാ പെന്ഷന്, പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമെടുക്കാതെ അധികൃതര്‍
ഭര്ത്താക്കന്മാര് ജീവിച്ചിരിക്കെ വനിതകള്‍ക്ക് വിധവാ പെന്ഷന്. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള വനിതകള്‍ക്കാണ് വിധവാ പെന്ഷന് ലഭിച്ചിരിക്കുന്നത്. 22 പേര്‍ക്കാണ് വിധവാ പെന്ഷന് ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയിരിക്കുന്നത്. സീതാപൂര്‍ സ്വദേശിയായ സന്ദീപ് കുമാര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
തന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3,000 രൂപ എത്തിയതായി ഫോണില്‍ സന്ദേശം ലഭിച്ചുവെന്നും ഇത് അന്വേഷിച്ചപ്പോള്‍ വിധവാ പെന്‍ഷനാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയെന്നും സന്ദീപ് കുമാര്‍ പറഞ്ഞു. തന്റെ ഭാര്യയുടെ സഹോദരിക്കും അമ്മയ്ക്കും ഇത്തരത്തില്‍ വിധവാ പെന്ഷന് ലഭിച്ചുവെന്നും ഇവരുടെ ഭര്ത്താക്കന്മാര് ജീവിച്ചിരിപ്പുണ്ടെന്നും സന്ദീപ് കുമാര്‍ പറഞ്ഞു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഭര്ത്താക്കന്മാര് ജീവിച്ചിരിക്കെ 22 പേര്‍ക്ക് വിധവാ പെന്ഷന് ലഭിക്കുന്നതായി വിവരം ലഭിച്ചതെന്നും സന്ദീപ് പറഞ്ഞു. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha