മോഡിയെ ശിവലിംഗത്തിലിരിക്കുന്ന തേളിനോട് ഉപമിച്ച വിവാദ പ്രസ്താവനയുടെ പേരില്‍ തരൂരിനെതിരേ കേസ്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശിവലിംഗത്തിലിരിക്കുന്ന തേളിനോട് ഉപമിച്ച വിവാദ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് എം.പി. ശശി തരൂരിനെതിരേ ലഭിച്ച ക്രിമിനല്‍ അപകീര്‍ത്തി പരാതിയില്‍ കോടതി കേസെടുത്തു.
ഡിസംബര്‍ 22-ന് പരാതിക്കാരനായ ഡല്‍ഹി ബി.ജെ.പി. വൈസ് പ്രസിഡന്റ് രാജീവ് ബബ്ബാറിന്റെ മൊഴി രേഖപ്പെടുത്താനാണ് ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാലിന്റെ തീരുമാനം.
മോഡിയുടെ ഇരിപ്പ്, ചെരിപ്പുകൊണ്ട് അടിക്കാനോ കൈകൊണ്ട് തട്ടിമാറ്റാനോ കഴിയാത്ത അവസ്ഥയിലാണ് എന്ന് ഒരു സംഘ്പരിവാര്‍ നേതാവ് തന്നോടു പറഞ്ഞെന്നുമായിരുന്നു ബംഗളുരു സാഹിത്യമേളയ്ക്കിടെ തരൂരിന്റെ പ്രസംഗം.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണു കേസ്. കുറ്റം തെളിഞ്ഞാല്‍ പരമാവധി രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
https://www.facebook.com/Malayalivartha