മഹാരാഷ്ട്രയില്‍ ബസ് കാത്തുനിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇരച്ച് കയറി നാല് പേര്‍ക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയില്‍ ബസ് കാത്തുനിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇരച്ച് കയറി നാല് പേര് കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. താനെ ജില്ലയിലെ ഷഹാനപൂരില് ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. സംഭവം നടന്നയുടന്‍ പരിക്കേറ്റവരെ പൊലീസ് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരും ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
രാവിലെ ഏഴ് മണിയോടെ നാസിക്കിലേക്ക് ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇരച്ച് കയറിയതെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയതായും പൊലീസ് വ്യക്തമാക്കി. രണ്ട് ചെറിയ പെണ്‍കുട്ടികള്‍ക്കും ദമ്പതികള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ വിദഗ്ധ ചികില്‍സക്കായി താനെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലം എം.എല്‍.എ സംഭവസ്ഥലം സന്ദര്‍ശിച്ചു.
"
https://www.facebook.com/Malayalivartha