ഗജ ചുഴലിക്കാറ്റ് തീരം വിട്ടു.. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ പൊലിഞ്ഞത് 36 ജീവന്‍

ഗജ ചുഴലിക്കാറ്റില്‍ ഇതുവരെ വടക്കന്‍ തമിഴ്‌നാട്ടില്‍ 36 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. നിരവധി മൃഗങ്ങളും ചത്തു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഗജ ചുഴലിക്കാറ്റായി മാറിയത്. ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തില്‍ ഉണ്ടായ മഴയുടെ ശക്തി ഇന്ന് വൈകീട്ടോടെ കുറയും. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഗജയെ തുടര്‍ന്ന് കനത്ത മഴ ഉണ്ടായത്.
തമിഴ്‌നാട്ടില്‍ നാഗപള്ളത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇവിടെ വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. 76,290 പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്.
https://www.facebook.com/Malayalivartha























