ജമ്മു കാശ്മീരിലെ ഷോപിയാനില്‍ റബ്ബന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ഷോപിയാനില്‍ റബ്ബന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തു നിന്ന് തീവ്രവാദികളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തെരച്ചിലിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്തു നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട് .
https://www.facebook.com/Malayalivartha