കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് തീവ്രവാദികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി
കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് തീവ്രവാദികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. 19 വയസുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിന് തൊട്ടടുത്ത ദിവസമാണ് തെക്കന്‍ കശ്മീര്‍ സ്വദേശിയായ സുഹൈല്‍ അഹമ്മദ് ഗനായ് തീവ്രവാദികളുടെ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച മുതല്‍ കശ്മീരില്‍ ഷ; പലയിടത്തായി തീവ്രവാദികള്‍ യുവാക്കള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നുണ്ട്. സുരക്ഷാ സേനയെ സഹായിക്കുന്നുണ്ടെന്ന ധാരണയില്‍ വ്യാഴാഴ്ച 17കാരനെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. നേരത്തെ കുല്‍ഗാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് പേരില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. രണ്ടു പേരെ തീവ്രവാദികള്‍ വിട്ടയച്ചെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടന്നുവരികയാണെന്നും സൈനിക വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha