അമൃത്സറില് സ്ഫോടനം; മൂന്ന് പേര് കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്
അമൃത്സറില് ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമൃത്സറിലെ അഡ്ലിവാല്‍ ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ നിരണ്‍കാരി മിഷന് ഭവനിലാണ് സ്ഫോടനം നടന്നത്.
രണ്ട് ബൈക്കുകളിലായെത്തിയവര്‍ സ്ഫോടക വസ്തുക്കള്‍ ഇവിടേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ നല്കിയ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമൃത്സര്‍ വിമാനത്താവളത്തിന് കിലോമീറ്ററുകള്‍ മാത്രം അകലെയാണ് സ്ഫോടനം നടന്നത്.
അതേസമയം, സംഭവത്തേക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് വൃത്തങ്ങള്‍ തയാറായില്ല. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സ്ഫോടനം നടക്കുന്ന സമയത്ത് 500ലേറപ്പേര്‍ നിരണ്‍കാരി മിഷന് ഭവനിലുണ്ടായിരുന്നെന്നാണ് വിവരം.
സംസ്ഥാനത്തേക്ക് ആറ് കൊടും ഭീകരര്‍ കടന്നിട്ടുണ്ടെന്ന് നൈരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. സ്ഫോടനം ഭീകരാക്രമണമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha