മോഷണശ്രമത്തിനിടെ പിടിയിലായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു
ജാര്‍ഖണ്ഡില്‍ മോഷണശ്രമത്തിനിടെ പിടിയിലായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. റാഞ്ചിയിലെ ഹഹാപ് ഗ്രാമത്തിലാണു സംഭവം. ഒരു വീട്ടില്‍ കൊള്ളയ്ക്കു ശ്രമിച്ച ആളെയാണു നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയത്.
കരംസിംഗ് മുണ്ടയുടെ വീട്ടില്‍ മോഷണത്തിനായി നാലംഗ സംഘം ഇരച്ചുകയറി. മോഷ്ടാക്കള്‍ കുടുംബാംഗങ്ങളെ ആക്രമിച്ചെങ്കിലും മോഷ്ടാക്കളില്‍ ഒരാളെ കുടുംബാംഗങ്ങള്‍ ചേര്‍ന്നു പിടികൂടി. ഇവര്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഒത്തുകൂടി. ഇവര്‍ കൂട്ടം ചേര്‍ന്ന് മോഷ്ടാവിനെ മര്‍ദിക്കുകയായിരുന്നു. പിന്നീട് ഇയാളെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
സമീപഗ്രാമവാസിയായ റിച്ചു മുണ്ടയാണ് കൊല്ലപ്പെട്ടതെന്നാണു പോലീസ് പറയുന്നത്. മോഷണശ്രമത്തിനിടെ മൂന്നു കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. മോഷണസംഘത്തിലെ മറ്റു മൂന്നുപേര്‍ രക്ഷപ്പെട്ടു. ആടിനെ വിറ്റു കിട്ടിയ 35000 രൂപ മോഷ്ടിക്കുന്നതിനു വേണ്ടിയാണ് സംഘം എത്തിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha