തലസ്ഥാന നഗരിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു...
തലസ്ഥാന നഗരിയിലെ വിവിധ സ്ഥലങ്ങളില്‍ അന്തരീക്ഷ വായുവിന്റെ അവസ്ഥ പരിതാപകരമായി തുടരുന്നു. തിങ്കളാഴ്ച രാവിലെയും ഡല്‍ഹി നഗരം പുകമഞ്ഞ് മൂടിയ അവസ്ഥയിലാണ്. അതേസമയം, ഞായറാഴ്ചയെ അപേക്ഷിച്ച് തിങ്കളാഴ്ച മൊത്തത്തിലുള്ള വായു ഗുണമേന്മ സൂചിക മെച്ചപ്പെട്ടിട്ടുണ്ട്. പുകയില്‍ മുങ്ങിയ അവസ്ഥ ഡല്‍ഹിയില്‍ തുടരുകയാണ്.
ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളാവുമെന്നാണ് വായു ഗുണമേന്മ, കാലാവസ്ഥ പ്രവചന ഗവേഷണ സംവിധാനത്തിന്റെ(സഫര്‍) അനുമാനം. വായു ഗുണമേന്മ സൂചിക പൂജ്യം മുതല്‍ 50 വരെ ഏറ്റവും മികച്ച നിലയായാണ് കരുതുന്നത്. 51 മുതല്‍ 100 വരെ തൃപ്തികരവും 101 മുതല്‍ 200 ഭേദപ്പെട്ടതുമാണ്. 201 മുതല്‍ 300 വരെ മോശപ്പെട്ട സ്ഥിതിയും 301 മുതല്‍ 400 വളരെ മോശപ്പെട്ട അവസ്ഥയും 401 മുതല്‍ 500 വരെയെങ്കില്‍ ഗുരുതരമായ അവസ്ഥയുമാണ്. സൂചിക പ്രകാരം ഞായറാഴ്ച 326ഉം തിങ്കളാഴ്ച 272ഉം ആണ് ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം. ശ്വാസ തടസം പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ പുറത്തിറങ്ങിയുള്ള ജോലികളില്‍ ഏര്‍പ്പെടരുതെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha