മോഡിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ ഭാഗമായി സച്ചിനും ഒരു ഗ്രാമം ദത്തെടുക്കും

ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാംഗവുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒരു ഗ്രാമം ദത്തെടുക്കും.എംപിമാര്‍ ഒരു ഗ്രാമം ദത്തെടുക്കുന്ന പദ്ധതിയായ സന്‍സാദ് ആദര്‍ശ് ഗ്രാം യോജനയുടെ ഭാഗമായി ആന്ധ്രയിലെ പട്ടംരാജു കേന്ദ്രീകയാണ് സച്ചിന്‍ ദത്തെടുക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി സച്ചിന്‍ ഇന്നലെ കൃഷ്ണപട്ടണം തുറമുഖം സന്ദര്‍ശിച്ചിരുന്നു.
കൃഷ്ണപുരം പോര്‍ട്ട് സെക്യൂരിറ്റി അക്കാദമി താരത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇവിടെ വെച്ചാണ് പദ്ധതിയുടെ ഭാഗമാകാനുള്ള താല്‍പ്പര്യം സച്ചിന്‍ പുറത്ത് വിട്ടത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഇവിടെ ഒരു മരം നടാനും താരം മറന്നില്ല. ഈ ഗ്രാമത്തിന്റെ വികസനത്തിനായി സച്ചിന്‍ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 2.79 കോടി രൂപ ചെലവഴിക്കും. ഗുഡ്ഡൂര്‍ നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ നല്ലോരിന് സമീപമുള്ള ഈ ഗ്രാമത്തില്‍ നിന്ന് അനേകരാണ് സച്ചിനെ കാണാനെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























