ബാക്കോ ഹറം തീവ്രവാദികള്‍ നൈജീരിയയിലെ ചിബോക് പട്ടണം പിടിച്ചെടുത്തു

ആറ് മാസം മുമ്പ് 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോയ വടക്ക് കിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിലുള്ള ചിബോക് പട്ടണം ബൊക്കോ ഹറം തീവ്രവാദികള്‍ പിടിച്ചെടുത്തു.
വ്യാഴാഴ്ച, പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് തീവ്രവാദികള്‍ പട്ടണം ആക്രമിച്ചതെന്ന് പടിഞ്ഞാറന്‍ ബോര്‍ണോയിലെ പാര്‍ലമെന്റ് അംഗമായ അലി ഡ്യൂമേ അറിയിച്ചു. തോക്കുകളും ഗ്രനേഡുകളുമായി വന്ന് അവര്‍ സ്ഥലത്തെ ടെലിഫോണ്‍ ടവറുകളെല്ലാം തകര്‍ക്കുകയായിരുന്നു. വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം താറുമാറാക്കിയ ശേഷം ഇവര്‍ പ്രദേശത്തെ സാധാരണക്കാരെയെല്ലാം അവിടെ നിന്നും ഒഴിപ്പിച്ചു.
പ്രദേശം ഇപ്പോള്‍ ബൊക്കോ ഹറമിന്റെ അധീനതയിലാണെന്ന് അവിടെ താമസിച്ചിരുന്നവരാണ് തന്നെ അറിയിച്ചതെന്ന് ഡ്യൂമേ വ്യക്തമാക്കി. ചിബോക്കില്‍ ഇപ്പോള്‍ ടെലിഫോണ്‍ സേവനം ലഭ്യമല്ലെന്നും അതിനാലാണ് താന്‍ വിവരം അറിയാന്‍ താമസിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ പതിനാലിനാണ് ബൊക്കോ ഹറം തീവ്രവാദികള്‍ ചിബോക്കിലെ ഗവണ്‍മെന്റ് അധീനതയിലുള്ള സ്‌കൂളില്‍ നിന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇതില്‍ അന്‍പത്തിഏഴോളം പേര്‍ രക്ഷപെട്ടിട്ടുണ്ട്. തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ മതം മാറ്റി ഇസ്‌ളാമാക്കിയെന്ന് ബൊക്കോ ഹറം നേതാവ് അബുബക്കര്‍ ഷെകാവു വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























