കൊലയ്ക്കു ശേഷം വാട്ടര്‍ടാങ്കിലൊളിപ്പിച്ച മൃതദേഹം മൂടിയത് 260 കിലോ സിമന്റിട്ട്!

ദൃശ്യം സിനിമയുടെ സ്വാധീനത്തില്‍ സമാനമായ നിരവധി കൊലപാതകങ്ങള്‍ കേരളത്തില്‍ അരങ്ങേറിയതായി പൊലീസ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഗുജറാത്തില്‍ രണ്ട് കൊലപാതകങ്ങള്‍ ചെയ്ത ദമ്പതികള്‍ കൊലപാതകം ഒളിപ്പിച്ച് പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.
വാട്ടര്‍ ടാങ്കില്‍ ഇട്ട മൃതദേഹം മറയ്ക്കാനായി 260 കിലോ സിമന്റുള്ള 14 ചാക്കുകളാണ് ഇവര്‍ ഇതിലേക്ക് നിക്ഷേപിച്ചത്. മഞ്ജു ബാബര്‍ എന്ന യുവതിയും ഭര്‍ത്താവ് ദിലീപും പിടിയിലായി.
മഞ്ജുവിന്റെ കൂടെ അംഗനവാടിയില്‍ ജോലി ചെയ്യുന്ന നന്ദ സിസോദിയ എന്ന യുവതിയുടെയും മൂന്ന് വയസുകാരി മകള്‍ ഷിയോന അലിയാസ് ഏന്‍ജലിന്റെയും തിരോധാനത്തോടെയാണ് സംഭവം തുടങ്ങുന്നത്. ആദ്യം ഇതൊരു ആളെ കാണാതായ കേസായിട്ടാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.തുടരന്വേഷണത്തില്‍ ഇവര്‍ മഞ്ജുവുമായിട്ടാണ് അവസാനമായി കൂടിക്കാഴ്ച നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി.
കൂടുതല്‍ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. നന്ദയുടെ അടുത്ത സുഹൃത്തായിരുന്നു മഞ്ജു. അതിനാല്‍ ആദ്യം പൊലീസിന് സംശയം തോന്നിയില്ല. എന്നാല്‍ ചില വ്യക്തിവൈരാഗ്യം സൗഹൃദത്തിന് വിള്ളലുണ്ടാക്കിയെന്ന വിവരം ലഭിച്ചതോടെ അന്വേഷണം മഞ്ജുവിലേക്ക് തിരിഞ്ഞു. വീട്ടിലെത്തിയ നന്ദയെയാണ് ആദ്യം വകവരുത്തിയത്. നന്ദയുടെ മകള്‍ ഷിയോണ മരണത്തിന് ദൃക്‌സാക്ഷിയായിരുന്നു.
വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ കൊന്ന് ആദ്യം അടുത്തുള്ള പുഴയിലെറിഞ്ഞു. അതിനുശേഷം നന്ദയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍ ഇട്ട് സിമന്റ് ചാക്കുകള്‍ കൊണ്ട് മൂടുകയായിരുന്നു. മൃതദേഹം അഴുകുന്ന ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരുന്നു ഇത്. നവംബര്‍ 17-നായിരുന്നു സംഭവം. സിമന്റ് വെള്ളത്തില്‍ കിടന്ന് കട്ടിയായി മൃതദേഹം സിമന്റിനൊപ്പം ഉറച്ചനിലയിലാണ് പൊലീസ് കണ്ടെടുത്തത്.
https://www.facebook.com/Malayalivartha























