പതിനഞ്ചുകാരന്‍ ഓടിച്ച സ്‌കൂട്ടറിടിച്ച് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

പതിനഞ്ചുകാരന്‍ ഓടിച്ച സ്‌കൂട്ടറിടിച്ച് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. ന്യൂഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയിലാണു സംഭവമുണ്ടായത്. 15 വയസുകാരന്‍ ഓടിച്ച സ്‌കൂട്ടറിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് കുരുന്നിന്റെ ദാരുണാന്ത്യത്തിനു കാരണമായത്.
കൗമാരക്കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ബുധനാഴ്ച വൈകിട്ട് നിയന്ത്രണം വിട്ട് കുരുന്നിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പോലീസ് കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു ജുവനൈല്‍ ഹോമിലേക്ക് അയച്ചു
സ്‌കൂട്ടറിന്റെ ഉടമസ്ഥനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു
https://www.facebook.com/Malayalivartha























