അനധികൃത കുടിയേറ്റ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്

അനധികൃത കുടിയേറ്റ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ എല്ലാവരെയും രാജ്യത്തുനിന്നു പുറത്താക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കോണ്‍ഗ്രസിന്റെ പത്തു വര്‍ഷത്തെ ഭരണസമയത്ത് നുഴഞ്ഞുകയറ്റം തടയാന്‍ കാര്യമായി ഒന്നും ചെയ്തില്ല.
കോണ്‍ഗ്രസിനു രാജ്യത്തെ സംരക്ഷിക്കാനോ വികസിപ്പിക്കാനോ കഴിയില്ല. ഈ വര്‍ഷം വസുന്ധരയ്ക്കായും അടുത്ത വര്‍ഷം നരേന്ദ്ര മോദിക്കായും വോട്ട് രേഖപ്പെടുത്തൂ. കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ ആസാം വരെയുമുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ബിജെപി സര്‍ക്കാര്‍ പുറത്താക്കും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോളതലത്തില്‍ ഇന്ത്യയുടെ അഭിമാനത്തിനായി പ്രയത്‌നിക്കുകയാണെന്നും ഭരണത്തില്‍ തിരിച്ചെത്തുന്നതു സംബന്ധിച്ചു കോണ്‍ഗ്രസ് സ്വപ്നം കാണുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"
https://www.facebook.com/Malayalivartha























