മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനില്‍ അറോറ ചുമതലയേറ്റു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനില്‍ അറോറ (62) ചുമതലയേറ്റു. ഓംപ്രകാശ് റാവത്ത് ശനിയാഴ്ച വിരമിച്ച ഒഴിവിലേക്കാണ് സുനില്‍ അറോറ എത്തുന്നത്. രാജസ്ഥാന്‍ കേഡര്‍ 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അറോറ.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറാണ് അറോറ. ഇദ്ദേഹത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയില്‍ മൂന്നുവര്‍ഷം കാലാവധിയുണ്ട്. വാര്‍ത്താവിനിമയ വകുപ്പ് സെക്രട്ടറി, നൈപുണി വികസന വകുപ്പ് സെക്രട്ടറി, വ്യോമയാന വകുപ്പ് ജോയന്റ് സെക്രട്ടറി, ഇന്ത്യന്‍ എയര്‍ലൈന്‍സ് ചീഫ് മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
2005- 2008 കാലയളവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അതിന് മുമ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്നു.
"
https://www.facebook.com/Malayalivartha























