കളിക്കിടെ മൂന്നുവയസുകാരന് ദാരുണാന്ത്യം; ജനാലയില്‍ കയറി കളിക്കുന്നതിനിടെ മൂന്നാം നിലയില്‍ നിന്ന് വീണ് അയാന്റെ മരണം

കളിക്കിടെ മൂന്നുവയസുകാരന് ദാരുണാന്ത്യം, താമസസ്ഥലത്തിന്റെ മൂന്നാംനിലയില്‍ നിന്നും വീണാണ് കുഞ്ഞു മരിച്ചത്. മൂന്നുവയസുകാരന്‍ അയാനാണ് മരിച്ചത്. ഡല്‍ഹിയിലെ ജാഫ്രാബാദില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.
ബെഡില്‍ കളിക്കുകയായിരുന്ന അയാന്‍ പിന്നീട് ജനലില്‍ കയറി താഴേക്ക് വീഴുകയായിരുന്നെന്ന് അയാന്റെ പിതാവ് ഷഹബാസ് ഖാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























