സുനന്ദയുടെ മരണത്തിലെ ദുരൂഹത; മരണ ദിവസം ഹോട്ടലില്‍ വ്യാജ ഐഡിയില്‍ താമസിച്ച മൂന്ന് അതിഥികളെ തേടി പോലീസ് ദുബായിലേക്ക്

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത തേടി അന്വേഷണ സംഘം വിദേശത്തേക്ക്. സുനന്ദ മരിച്ച ദിവസം ലീല പാലസ് ഹോട്ടലില്‍ തങ്ങിയ മൂന്നു വ്യാജ അതിഥികളുടെ വിവരങ്ങള്‍ തേടിയാണ് പൊലീസ് വിദേശത്തേക്ക് തിരിക്കുന്നത്. എസിപി റാങ്കിലുള്ള മൂന്നു പേരാണ് അന്വേഷണത്തിനായി ദുബായിലേക്ക് പോകുന്നത്.
വ്യാജ പാസ്‌പോര്‍ട്ട് കാണിച്ചാണ് ഇവര്‍ മൂന്നു പേരും ഹോട്ടലില്‍ മുറിയെടുത്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജനുവരി 13 മുതല്‍ ജനുവരി 18 വരെയുള്ള ദിവസങ്ങളിലാണ് ഇവര്‍ മൂന്നുപേരും ഹോട്ടലില്‍ തങ്ങിയത്. സുനന്ദയുടെ മരണവുമായി ഇവര്‍ക്ക് ബന്ധമുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. മൂന്ന് അജ്ഞാതരെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചുകഴിഞ്ഞു. ഇതിന് പുറമെ സുനന്ദയെക്കുറിച്ചും പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിലെ സന്ദര്‍ശക ഡയറി പരിശോധിക്കുമ്പോഴാണ് മൂന്നുപേര്‍ വ്യാജ പാസ്‌പോര്‍ട്ട് നല്‍കി ഇവിടെ താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയത്. വിദേശികളാണെന്നല്ലാതെ മറ്റൊരു വിവരവും ഇവര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നില്ല. സുനന്ദ താമസിച്ച അതേ കാലയളവില്‍ വ്യാജ രേഖകള്‍ നല്‍കി ഹോട്ടലില്‍ കടന്നുകൂടിയ മൂവര്‍ സംഘത്തെക്കുറിച്ച് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കീഴില്‍വരുന്ന ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസുമായി സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്.
സുനന്ദയുടെ ആന്തരീകാവയവങ്ങളില്‍നിന്ന് ശേഖരിച്ച വിസെറ സാമ്പിളുകള്‍ വിദേശത്തെ ലാബുകളിലയച്ച് പരിശോധിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഏതുതരത്തിലുള്ള വിഷമാണ് സുനന്ദയുടെ ഉള്ളിലെത്തിയതെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ലാബുകളില്‍ കണ്ടെത്താന്‍ കഴിയാത്ത തരത്തിലുള്ള വിഷപദാര്‍ഥമാകാം ഉപയോഗിച്ചതെന്നും പൊലീസ് കരുതുന്നുണ്ട്. സുനന്ദ ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും ഇതിനകം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























