Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മണ്ഡലകാലം കഴിയുമ്പോള്‍ ശമ്പളം അക്കൗണ്ടിലേക്ക് നല്‍കും; 650 രൂപ കൂലി വാങ്ങുന്ന ശബരിമലയിലെ ജീവനക്കാര്‍ പോസ്റ്റ് ഓഫീസ് വഴി മണിയോഡറുകള്‍ അയയ്ച്ചത് ലക്ഷങ്ങള്‍; സന്നിധാനത്തെ താല്‍ക്കാലിക ജീവനക്കാരുടെ ഇടപാടുകളില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

12 FEBRUARY 2026 02:41 PM IST
മലയാളി വാര്‍ത്ത

മണ്ഡലകാലം കഴിയുമ്പോള്‍ മാത്രം ശമ്പളം അക്കൗണ്ടിലേക്ക് നല്‍കുന്ന രീതി നിലവിലിരിക്കെ ശബരിമല സന്നിധാനത്ത് ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരുടെ സംശയകരമായ പണമിടപാടുകളില്‍ ക്രിമിനല്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2025-26 മണ്ഡലമകരവിളക്ക് കാലയളവില്‍ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

സീസണ്‍ കാലയളവില്‍ സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മാത്രം 14,08,880 രൂപയുടെ മണിയോഡറുകള്‍ അയക്കപ്പെട്ടതായാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിദിനം വെറും 650 രൂപ വേതനത്തിന് ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരാണ് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നാട്ടിലേക്ക് അയച്ചത്. ഇതില്‍ രണ്ട് ജീവനക്കാര്‍ ഒരു ലക്ഷത്തിന് മുകളിലും, മറ്റ് മൂന്ന് പേര്‍ 25,000 രൂപയ്ക്ക് മുകളിലും അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയും വലിയ തുക കൈമാറ്റം ചെയ്യപ്പെട്ടത് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയത്.ദേവസ്വം വിജിലന്‍സ് എസ്പിയാണ് ഈ ക്രമക്കേട് ആദ്യം കണ്ടെത്തിയത്. പോസ്റ്റ് ഓഫീസില്‍ പണം അയക്കാന്‍ നല്‍കിയ നോട്ടുകളില്‍ ഭസ്മത്തിന്റെയും കുങ്കുമത്തിന്റെയും അംശങ്ങള്‍ കണ്ടെത്തിയത് സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് സംശയനിഴലിലുള്ള ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അവര്‍ ഹാജരാകാന്‍ തയ്യാറായില്ല.

 

മണ്ഡലകാലം കഴിയുമ്പോള്‍ മാത്രം ശമ്പളം അക്കൗണ്ടിലേക്ക് നല്‍കുന്ന രീതി നിലവിലിരിക്കെ, തീര്‍ത്ഥാടന കാലത്ത് തന്നെ ഇത്രയും തുക കൈമാറിയത് വഴിപാടായി ലഭിക്കുന്ന പണം അനധികൃതമായി കൈക്കലാക്കിയതാണെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സന്നിധാനം പോലീസ് സ്‌റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കാന്‍ ദേവസ്വം കമ്മീഷണര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിലൂടെ വിശദമായ ക്രിമിനല്‍ അന്വേഷണം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ശബരിമലയിലെ കാണിക്ക പരിപാലനം ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ ജോലി ചെയ്തിരുന്ന നൂറിലധികം ജീവനക്കാര്‍ നിലവില്‍ അന്വേഷണ പരിധിയിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends