Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

60 കാരനായ പൈലറ്റിനെ അറസ്റ്റുചെയ്തതിന്റെ കാരണം അറിഞ്ഞ് ഞെട്ടി ലോകം

12 FEBRUARY 2026 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

60കാരനായ ലാഥം എയര്‍ലൈന്‍സ് പൈലറ്റ് സെര്‍ജിയോ അന്റോണിയോ ലോപ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രസീലിലാണ് സംഭവം. എട്ട് വര്‍ഷത്തോളം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഒരു ഗൂഢസംഘത്തില്‍ ഇയാള്‍ പങ്കാളിയാണെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ബ്രസീലിലെ കോംഗോണ്‍ഹാസ് വിമാനത്താവളത്തില്‍ വെച്ച് അസാധാരണമായ ഒരു അറസ്റ്റ് നടന്നു. ലാഥം എയര്‍ലൈന്‍സിന്റെ 60 കാരനായ പൈലറ്റ് സെര്‍ജിയോ അന്റോണിയോ ലോപ്‌സിനെ ബ്രസീലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ എട്ട് വര്‍ഷത്തോളം കൌമാരകാരെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഒരു ഗൂഢസംഘത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് ബ്രസീലിയന്‍ പോലീസ് ആരോപിച്ചു. കുട്ടികളെ മോട്ടലുകളിലേക്ക് എത്തിക്കാനായി ഇയാള്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചെന്നും പോലീസ് ആരോപിച്ചു. സെര്‍ജിയോ അന്റോണിയോ ലോപ്‌സിനെ വിമാനത്തില്‍ വച്ച് അറസ്റ്റ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സ്ഥിരമായി യാത്ര ചെയ്യുന്ന സെര്‍ജിയോയെ സാവോ പോളോ മെട്രോപൊളിറ്റന്‍ മേഖലയിലെ ഗ്വാററേമയിലെ സ്വന്തം വീട്ടില്‍ കാണാത്തത് കൊണ്ടാണ് വിമാനത്തില്‍ വച്ച് അറസ്റ്റ് ചെയ്യേണ്ടിവന്നതെന്ന് ബ്രസീലിയന്‍ പോലീസ് പിന്നീട് വിശദീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് തവണ വിവാഹിതനായ സെര്‍ജിയോ രണ്ട് കുട്ടികളുടെ പിതാവാണ്. തന്റെ സൈക്കോളജിസ്റ്റായ പുതിയ ഭാര്യയോടൊപ്പം ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തി ജോലിക്ക് കയറുമ്പോഴായിരുന്നു അറസ്റ്റ്. സെര്‍ജിയോയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അറിഞ്ഞ് രണ്ടാം ഭാര്യ ഞെട്ടിപ്പോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

'നിങ്ങളുടെ സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പിക്കുക' എന്ന പേരില്‍ നടത്തിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു അറസ്റ്റ്. ഇരകളുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും സെര്‍ജിയോ പണം നല്‍കിയതായും പോലീസ് ആരോപിച്ചു. കുട്ടികളുടെ കിട്ടാനായി അവരുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണം, മരുന്ന്, വാടക, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക സഹായം ഇയാള്‍ നല്‍കിയിരുന്നെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോമിസൈഡ്‌സ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് പേഴ്‌സണ്‍സ് (ഡിഎച്ച്പിപി) മേധാവി പോലീസ് മേധാവി ഇവാല്‍ഡ അലക്‌സോ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

സെര്‍ജിയോയുടെ അറസ്റ്റിന്റെ ഭാഗമായി 10, 12, 14 വയസ്സുള്ള തന്റെ 3 പേരക്കുട്ടികളെ പണത്തിനായി ഇയാള്‍ക്ക് വിറ്റുവെന്ന സംശയത്തില്‍ 55 വയസ്സുള്ള ഡെനിസ് മൊറീനോയെ എന്ന സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. സാവോ പോളോയിലെ മോട്ടലുകളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും സെര്‍ജിയോയ്ക്കും ഇടയിലെ കണ്ണിയായിരുന്നു ഈ സ്ത്രിയെന്നും പോലീസ് ആരോപിക്കുന്നു. സ്വന്തം മകള്‍ അടക്കമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ച് വച്ചതിനും പങ്കുവെച്ചതിനും മറ്റൊരു സ്ത്രീയെയും അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

2025 ഒക്ടോബറിലാണ് ഈ അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതുവരെ സാവോ പോളോ സംസ്ഥാനത്തുടനീളം കുറഞ്ഞത് 10 ഇരകളെയെങ്കിലും തിരിച്ചറിഞ്ഞു. അതില്‍ ഒരേ കുടുംബത്തിലെ 3 പേര്‍ ഉള്‍പ്പെടുന്നു. സെര്‍ജിയോയുടെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മറ്റ് ബ്രസീലിയന്‍ സംസ്ഥാനങ്ങളിലെ കുട്ടികളും ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിവുകള്‍ ലഭിച്ചെന്നും പോലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (28 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (2 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (3 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (4 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends