പാക് സൈനികര്‍ക്കു ആയുധ പരിശീലനം നല്‍കിയിട്ടില്ലെന്ന് ചൈന

പാക് അധീന കാശ്മീരില്‍ പാക്കിസ്ഥാന്‍ സൈനികര്‍ക്കു ആയുധ പരിശീലനം നല്‍കിയെന്ന ആരോപണം ചൈന തള്ളി. പാക്കിസ്ഥാന്‍ സൈനികര്‍ക്കു പരിശീലനം നല്‍കിയെന്ന ആരോപണം വസ്തുതയില്ലാത്തതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹോംഗ് ലീ പറഞ്ഞു. പാക്കിസ്ഥാന്‍ സൈനികര്‍ക്കു ചൈന പരിശീലനം നല്‍കിയെന്നു അതിര്‍ത്തി സുരക്ഷ സേന(ബിഎസ്എഫ്) റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാക്കിസ്ഥാന്റെ പല ഭാഗത്തു ചൈനീസ് സൈനികരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. രജൗരി ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ സൈനിക ശക്തി വര്‍ധിച്ചുവെന്നു ബിഎസ്എഫ് ആഭ്യന്തര സെക്രട്ടറിക്കും ഇന്റലിജന്‍സ് മേധാവിക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആയുധ പരിശീലനത്തെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
പഞ്ചാബിലെ അബോഹര്‍, ഗുര്‍ദാസ്പൂര്‍ മേഖലകളില്‍ പാക്കിസ്ഥാന്‍ നിരീക്ഷണ ഗോപുരങ്ങള്‍ സ്ഥാപിച്ചത് ബിഎസ്എഫ് കണ്ടെത്തിയിരുന്നു. പാക് സൈന്യത്തിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വിശകലനം ചെയത്‌പ്പോള്‍ അതിര്‍ത്തിയില്‍ സാമര്‍ഥ്യമുള്ള ഷൂട്ടര്‍മാരെ വിന്യസിക്കാന്‍ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
പാക് അധീന കാശ്മീരിലെ ചൈനീസ് സാന്നിധ്യത്തെ മുമ്പും ഇന്ത്യ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനെത്തിയ ജോലിക്കാരാണ് ഇവരെന്നായിരുന്നു ചൈന നല്‍കിയ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























