റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാട് നടത്തിക്കൊടുത്ത ഉദ്യാഗസ്ഥന് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാടുകള്‍ നടത്തികൊടുത്ത ഉദ്യോഗസ്ഥനെ ഹരിയാന ബിജെപി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അധികാരത്തില്‍ എത്തി ഒരു മാസം തികയുന്നതിന് മുന്‍പാണ് ബിജെപി സര്‍ക്കാരിന്റെ നടപടി. ഗുഡ്ഗാവിലെ മറ്റൊരു ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് എസിഒ ദല്‍ബീര്‍ സിംഗിനെതിരേ നടപടി.
ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ ഡിഎല്‍എഫ് ഭൂമിയിടപാടുകള്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംക ആദ്യം റദ്ദാക്കിയിരുന്നു. 2014 ജൂലൈയില്‍ റവന്യൂ രേഖകള്‍ ശരിയാക്കി ദല്‍ബീര്‍ സിംഗ് വീണ്ടും ഭൂമിയിടപാട് നിയമപരമാക്കി. കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ബന്ധുകൂടിയാണ് സിംഗ്. ഒരു പതിറ്റാണ്ടായി ഇയാള്‍ ഫരീദാബാദ്-ഗുഡ്ഗാവ് മേഖലയിലാണ് ജോലി ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























