ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അബുദബിയില്‍

രണ്ട് ദിവസം നീളുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അബൂദബിയിലെത്തി. സാമ്പത്തിക സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ, യു.എ.ഇ. സംയുക്ത സമിതിയുടെ 12ാം സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഉന്നത തല സംഘത്തോടൊപ്പം സുഷമ എത്തിയത്. യു.എ.ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായദ് ആല്‍ നഹ്യാനൊപ്പം യോഗത്തിന് അധ്യക്ഷത വഹിക്കും. ഗാന്ധിഫസായിദ് ഡിജിറ്റല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനവും ഇരു രാജ്യങ്ങളുടെയും വിദേശ മന്ത്രിമാര്‍ സംയുക്തമായി നിര്‍വ്വഹിക്കും.
മഹാത്മാ ഗാന്ധിയുടെ 15ാം ജന്മവാര്‍ഷികവും ശൈഖ് സായദിന്റെ 100 ാം ജന്മവാര്‍ഷികവും പ്രമാണിച്ചാണ് മ്യൂസിയം തുറക്കുന്നത്. അബൂദബി മനാറത് അല്‍ സഅ്ദിയാത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സാംസ്‌കാരി, വിജ്ഞാന വകുപ്പ് മന്ത്രി നൂറ അല്‍ ഖാബിയും പങ്കെടുക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ജൂണില്‍ ശൈഖ് അബ്ദുല്ല ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സുഷമക്കൊപ്പം പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. അപൂര്‍വ്വമായ ചിത്രങ്ങളും വീഡിയോകള്‍ എന്നിവക്ക് പുറമെ ഇരു മഹാത്മാക്കളുടെയും ജീവിതവും ദര്‍ശനങ്ങളും വെളിപ്പെടുത്തുന്ന വസ്തുക്കളും മ്യൂസിയത്തില്‍ ഉണ്ടാകും.
"
https://www.facebook.com/Malayalivartha























