രാജധാനിയും തുരന്തോയും അടക്കം പൂര്‍ണമായി ശീതികരിച്ച തീവണ്ടികളിലെ എ.സി. ത്രീ ടയറില്‍ ആറു ബര്‍ത്തുകളില്‍ സ്ത്രീ സംവരണം
രാജധാനിയും തുരന്തോയും അടക്കം പൂര്‍ണമായി ശീതികരിച്ച തീവണ്ടികളിലെ എ.സി. ത്രീ ടയറില്‍ ആറു ബര്‍ത്തുകള്‍ സ്ത്രീകള്‍ക്കുവേണ്ടി സംവരണം ചെയ്തു. എ.സി. ത്രീ ടയറിലെ ഓരോ കോച്ചിലും നാല് ലോവര്‍ ബെര്‍ത്തുകള്‍ വീതം മുതിര്‍ന്ന പൗരന്മാര്ക്കും 45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും നേരത്തേ തന്നെ സംവരണമുണ്ട്. അതു കൂടാതെയാണിത്. ഇന്നലെ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ റെയില്‍വേ ബോര്‍ഡ് പുറത്തിറക്കി.
ഓരോ മെയില്‍/എക്സ്പ്രസ് തീവണ്ടികളിലും ആറു സ്ലീപ്പര്‍ ക്ലാസ് ബെര്‍ത്തുകള്‍. ഗരീബ്രഥ് എക്സ്പ്രസിലെ തേര്‍ഡ് എ.സി.യിലുള്ള ആറു ബെര്‍ത്തുകള്‍, റിസര്‍വേഷനോടെ ഉറങ്ങാന്‍ സൗകര്യമുള്ള എല്ലാ തീവണ്ടികളിലെയും സ്ലീപ്പര്‍ ക്ലാസുകളിലുള്ള ഓരോ കോച്ചിലും ആറു ലോവര്‍ ബെര്‍ത്തുകള്‍, തേര്‍ഡ് എ.സി., സെക്കന്‍ഡ് എ.സി., എന്നിവിടങ്ങളിലെ ഓരോ കോച്ചിലും മൂന്നു ലോവര്‍ ബെര്‍ത്തുകള്‍ എന്നിവ മുതിര്‍ന്ന പൗരന്മാര്ക്കും 45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും സംവരണം നല്കി.
"
https://www.facebook.com/Malayalivartha