ആള്‍ദൈവത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെതിരെ വെടിവയ്പ്പ്

ഹരിയാനയിലെ ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വന്‍സംഘര്‍ഷം. ഹിസാറിലെ രാംപാലിന്റെ ആശ്രമത്തില്‍ തടിച്ചു കൂടിയിരിക്കുന്ന ആയിരക്കണക്കിന് അനുയായികള്‍ അറസ്റ്റ് നീക്കം തടയുകയാണ്.
രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെ അനുയായികള്‍ വെടിയുതിര്‍ക്കുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. സായുധരായ നൂറുകണക്കിന് ആളുകളാണ് ആശ്രമത്തിന് കാവല്‍ നില്‍ക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2007ലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി രാംപാലിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സായുധരായ അനുയായികളെ അണിനിരത്തി അറസ്റ്റ് ചെറുക്കുകയാണ് ഇയാള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























